Latest NewsKerala

നവവരന്‍ കെവിന്റെ കൊലപാതകം; രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോളിംഗിനുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, പൊലീസ് ഡ്രൈവര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി.

കസ്റ്റഡിയിലുള്ള രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യുകയാണ്. കുറ്റവാളികളില്‍ നിന്ന് കൈകൂലി വാങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ നിലവില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടു പോയവര്‍ക്ക് പൊലീസ് സഹായം ലഭിച്ചെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എ.എസ്.ഐ ബിജുവിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. രാത്രി പെട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറേയുമാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. കെവിന്റെ ഭാര്യ നീനിവിന്റെ പരാതി അവഗണിച്ചതിനാണ് ഷിബുവിനെ സസ്‌പെന്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button