വയനാട് : കേരളത്തിൽ വീണ്ടും ഒരു ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന് എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് വയനാട് ജില്ലയില്‍ നാളെ ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഹര്‍ത്താല്‍.
വടക്കനാട് ഗ്രാമത്തിലെ സ്ത്രീകൾ ഒമ്പത് ദിവസമായി കൊമ്പനെ പിടികൂടണമെന്നാവശ്യവുമായി വനംവകുപ്പ് ഓഫീസിനു മുന്നിൽ നിരാഹാര സമരത്തിലാണ്. ഇതേ ആവശ്യം തന്നെ ഉന്നയിച്ച് യു.ഡി.എഫ്, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്, എം.ഐ. ഷാനവാസ് എം.പി എന്നിവരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡ് ഉപരോധിച്ചു. അതോടൊപ്പം തന്നെ കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി സിപിഎമും രംഗത്തെത്തി.
Also read : മന്ത്രിയുടെ വസതിയില്‍ റെയ്ഡ്
Post Your Comments