കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നവവരന്‍ കെവിന്റെ മരണത്തില്‍ പോലീസിനും വലിയ പങ്ക്. അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെയും സുഹൃത്ത് അനീഷിനെയും വാഹനത്തില്‍ കയറ്റുന്നത് എ.എസ്.ഐ ബിജു നോക്കിനില്‍ക്കുകയായിരുന്നെന്നും കെവിന്‍ താമസിച്ചിരുന്ന വീട് കാണിച്ചു കൊടുത്തത് ബിജുവാണെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ഇത് നാട്ടുകാര്‍ കണ്ടതോടെ ബിജു അതില്‍ നിന്നും പിന്മാറി വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തശേഷം അക്രമിസംഘത്തെ പുറത്തേക്ക് പോകാന്‍ ബിജു അനുവദിക്കുകയായിരുന്നു.
പിന്നീടാണ് ഷാനുവിന്റെ സംഘത്തിലുണ്ടായിരുന്ന ചിലരോട് എസ്.ഐ ഷിബു സംസാരിച്ചത്. ഈ സംഭാഷണത്തിന് ശേഷം രാവിലെ ഒന്പത് മണിയോടെ എസ്.ഐ മാന്നാനത്ത് എത്തിയിരുന്നു. സംഘം തെന്മലയിലുണ്ടെന്നും ഉടന്‍ സ്റ്റേഷനിലെത്തുമെന്നും കെവിന്റെ ബന്ധുക്കളെ എസ്.ഐ അറിയിക്കുകയും ചെയ്തു.
കെവിന്റെ കൊലപാതകത്തില്‍ എ.എസ്.ഐ ബിജുവിനെ സസ്‌പെന്റ് ചെയ്തിരുന്നു. രാത്രി പെട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറേയും സസ്പെന്റ് ചെയ്തു. ഐ.ജി വിജയ് സാഖറെയാണ് നടപടിയെടുത്തത്. സംഭവത്തില്‍ ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. കെവിന്റെ ഭാര്യ നീനിവിന്റെ പരാതി അവഗണിച്ചതിനാണ് ഷിബുവിനെ സസ്‌പെന്റ് ചെയ്തത്.
Post Your Comments