ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയെ താരതമ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും രാഷ്ട്രീയ നേതാവുമായ രജനീകാന്ത് രംഗത്ത്. സ്റ്റെര്‍ലൈറ്റ് വിഷയത്തിലാണ് സര്‍ക്കാരിനെതിരെയുള്ള രജനിയുടെ വിമര്‍ശനം.’13 പേരുടെ മരണത്തിനിരയകും വിധം സ്റ്റെര്‍ലൈറ്റ് സമരത്തെ വഴിതിരിച്ചു വിട്ടതിന് പിന്നില്‍ ചില ഗൂഡശക്തികളുണ്ട്.
അത്തരം സാമൂഹ്യ വിരുദ്ധര്‍ തമിഴ്നാടിന് തന്നെ ഭീഷണിയാണ്’. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഉരുക്ക് കൈ പ്രയോഗിച്ചിരുന്ന ജലളിതയുടെ ഭരണപാടവം സര്‍ക്കാര്‍ പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്ളാന്റ് അടച്ച് പൂട്ടിയത് എന്നന്നേക്കുമായിട്ട് ആയിരിക്കണം. ഇനി ഒരാളും പ്ളാന്റ് തുറക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കരുത്.
ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കരുത്. അവര്‍ എല്ലാം മനസിലാക്കുന്നുണ്ട്. സമയമാകുമ്ബോള്‍ അവര്‍ പ്രതികരിക്കുമെന്നും രജനി കൂട്ടിച്ചേര്‍ത്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറകളില്‍നിന്നും കണ്ടെത്തി ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്നും, അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും രജനി വ്യക്തമാക്കി.
Post Your Comments