ജകാര്‍ത്ത: പ്രതിരോധ സഹകരണം ഉള്‍പ്പെടെ 15 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ഇന്തോനേഷ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറുകളിൽ ഒപ്പുവെച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ഇന്തോനേഷ്യയിലെത്തിയത്. സമുദ്ര മേഖല, ധനകാര്യം, സാമൂഹിക-സാംസ്കാരികം എന്നീ മേഖലകളിലെ സഹകരണമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.
സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും മറ്റും കടല്‍സുരക്ഷ ഉറപ്പാക്കേണ്ടത് ബാധ്യതയാണ്. ഭീകരതക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തില്‍ ഇന്ത്യ കൂടെയുണ്ടാകുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സുരബയയിലെ മൂന്ന് ചര്‍ച്ചുകളില്‍ ഇൗയിടെയുണ്ടായ ഭീകരാക്രമണത്തെ മോദി ശക്തമായി അപലപിക്കുകയുണ്ടായി. ജകാര്‍ത്തയില്‍ ഇന്ത്യന്‍ വംശജരായ ഇന്തോനേഷ്യക്കാരെ അഭിസംബോധന ചെയ്ത മോദി, അവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ 30 ദിവസത്തെ സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
Post Your Comments