
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്. നിങ്ങൾക്കിതാ ഒരു സുവർണാവസരം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിൽ എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന് ആലപ്പുഴ എസ്.ഡി കോളേജില്‍ നടക്കും. ജില്ലാ എംപ്ലോയിമെന്റ് എക്‌സചേഞ്ചിന്റെയും എസ്.ഡി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള തൊഴില്‍മേളയിൽ 40-ല്‍ അധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ജില്ലയില്‍ തന്നെ ജോലി നല്‍കുന്ന തൊഴില്‍ദാതാക്കളും മേളയില്‍ പങ്കെടുക്കും.
പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകള്‍, ബി.ടെക്, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ യോഗ്യതയുള്ള 40 വയസുവരെയുള്ള പ്രായമുള്ളവർക്കാണ് അവസരം. ബയോഡേറ്റയുടെ അഞ്ച് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പിയും ഫോട്ടോയും പങ്കെടുക്കുന്നവർ കൈവശം കരുതണം മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ജൂണ്‍ ആദ്യവാരം മെഗാ ഫെയറില്‍ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ www.employabilitycentre.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക – 0477-2230624, 8078828780, 7736147338
Post Your Comments