കോഴിക്കോട് : നിപ്പാ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ വൈറസ് ബാധ ഉണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കൾക്ക് പനി. എന്നാല്‍ ഇത് സാധാരണ പനിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ലിനിയുടെ രണ്ട് മക്കളെയും ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികളിൽ വൈറസ് പനിയുടെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നും, ഇരുവർക്കും സാധാരണ പനി മാത്രമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
also read: നിപ വൈറസ് : രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയുടെ കുടുംബത്തിന് വീണ്ടും ഇരുട്ടടി
പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു കുട്ടികൾ.
ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്.എല്‍. സരിത അറിയിച്ചു.
Post Your Comments