തിരുവനന്തപുരം: നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ധന വിലയിലുള്ള അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ എത്ര രൂപ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ് തീരുമാനിക്കും. മറ്റന്നാള്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%. കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.
അതേസമയം പതിനാറ് ദിവസത്തെ ഇന്ധന വില വര്‍ദ്ധനവിന് ശേഷം ഇന്ന് വില കുറഞ്ഞിരുന്നു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82.00 രൂപയും ഡീസലിന് 74.60 രൂപയുമാണ്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇന്ധന വിലയ്ക്ക് ഇപ്പോള്‍ നേരിയ കുറവുണ്ടായത്. ഇന്നലെയും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായിരുന്നു വില. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായിരുന്നു.
Post Your Comments