കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ബന്ധുക്കള്‍ കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കെവിനെ കൊന്നുകളയാന്‍ നിര്‍ദേശം നല്‍കിയത് നീനുവിന്റെ അമ്മയാണെന്ന് അനീഷ്. കെവിനൊപ്പം അനീഷിനെയും സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇതിനിടെ സംഘത്തിന്റെ ഫോണുകളിലേക്ക് നിരന്തരം കോളുകള്‍ എത്തിയിരുന്നു.
വിളിക്കുന്നത് മറ്റാരുമല്ല നീനുവിന്റെ അമ്മയും അച്ഛനുമാണ്. അവനെ അങ്ങ് കൊന്ന് കളയാനാണ് നീനുവിന്റെ അമ്മ രഹ്ന പറഞ്ഞതെന്ന് അനീഷ് പറയുന്നു. ഇടിക്കട്ടയ്ക്കാണ് സംഘം ഇടിച്ചത്. കെവിനെ പിടിച്ചുകൊടുക്കുന്നതിന് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നുവെന്നാണ് പ്രതികളുടെ സംഭാഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് അനീഷ് പറയുന്നു.
read also: കെവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് ഞെട്ടിക്കുന്നത്
‘ഞങ്ങള്‍ നിരപരാധികളാണ്. ഒന്നര ലക്ഷത്തിന്റെ കൊട്ടേഷനാണിത്. ഇതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഗോവയ്ക്കു പോകും. നിങ്ങളോട് ഞങ്ങള്‍ക്ക് പിണക്കമൊന്നുമില്ല’. സംഘത്തിലെ പ്രായം കുറഞ്ഞ ഒരു ഗുണ്ട അനീഷിനോട് പറഞ്ഞതാണിത്. കെവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയ ശേഷം പ്രതികള്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിഞ്ഞാണ് എത്തിയതെന്ന് അനീഷ് പറയുന്നു. കെവിന്റെ മൃതദേഹം കണ്ട സ്ഥലത്ത് എത്തിയപ്പോള്‍ കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടിരുന്നു.
Post Your Comments