Latest News

കെവിന്റെ മരണം : മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം : കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ലെന്നും കർക്കശമായ നടപടി പോലീസിനുള്ള സന്ദേശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെവിന്റെ വീട് സന്ദർശിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും  വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരിപാടിക്ക് സഥലത്തെ എസ്ഐ ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നാൽ അത് പരാതി എടുക്കുന്നതിൽ തടസമാകില്ല. കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അത് പോലീസിന്റെ ആകെ വീഴ്ചയായി കാണാൻ സാധിക്കില്ല. ഡിജിപിയുടെ പവർത്തിയിൽ തൃപ്‌തി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെയും,മാധ്യമങ്ങൾക്ക് എതിരെയും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിടുവായത്തം പറയാൻ കേമനാണെന്നും, രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം പിടികിട്ടിയിട്ടില്ലെന്നും മുഖ്യന്തി വിമർശിച്ചു. അതോടൊപ്പം തന്നെ ചില മാധ്യമങ്ങൾ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയാണ്​ പ്രശ്​നത്തിന്​ കാരണമെന്നത്​ ചില മാധ്യമങ്ങളുടെ സൃഷ്​ടിയാണ്​. മാധ്യമങ്ങള്‍ വിധി പ്രസ്​താവിക്കണ്ട വാര്‍ത്ത കൊടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also readകെവിന്റെ കൊലപാതകം; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button