International

സഹോദരന്റെ ചികിത്സയ്ക്കായി ഒമ്പത് വയസ്സുകാരന്‍ രണ്ട് മണിക്കൂറില്‍ ശേഖരിച്ചത് നാല് ലക്ഷത്തിലധികം രൂപ

സഹോദര സ്‌നേഹം അത് മറ്റെന്തിനേക്കാളും വലുതാണ്. രോഗബാധിതനായ കുഞ്ഞനുജനായി ഒറു ഒമ്പത് വയസുകാരന്‍ നടത്തിയ പ്രയത്‌നമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കുഞ്ഞനുജന്റെ ചികിത്സയ്ക്കായി രണ്ട് മണിക്കൂറില്‍ നാല് ലക്ഷത്തിലധികം രൂപാണ് ഒമ്പത് വയസുകാരന്‍ ശേഖരിച്ചത്.

read also: കേരളത്തിൽ വീണ്ടും ഹർത്താൽ

സൗത് കരോലിനയിലെ ഗ്രീന്‍വുഡില്‍ നിന്നാണ് സംഭവം. സിബിഎസ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അനുജനെ രക്ഷിക്കാന്‍ സഹായിക്കണമെന്ന് തന്റെ കമ്യൂണിറ്റിയില്‍ ഒമ്പത് വയസുകാരന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ സഹായവുമായി രംഗത്തെത്തി. ഇതോടെ രണ്ട് മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലധികം പണമാണ് അനുജന്റെ ചികിത്സയ്ക്കായി ഒമ്പത് കാരന് ലഭിച്ചത്. ഈ പണത്തിന്റെ സഹായത്തോടെ കുഞ്ഞനുജന്റെ രോഗം അകറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒമ്പത് കാരന്‍.

 

shortlink

Post Your Comments


Back to top button