ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ഭീഷണിയുമായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. സംസ്ഥാനത്തെ കര്‍ഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കില്‍ ജെഡിഎസ്‌കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് യെഡിയൂരപ്പയുടെ ഭീഷണി.
‘53,000 കോടി രൂപ വരുന്ന കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെങ്കില്‍ രാജി വയ്ക്കുമെന്നാണ് കുമാരസ്വാമി പറഞ്ഞതെന്നും അതിനായി ഒരാഴ്ച അദ്ദേഹത്തിന് സമയം നല്‍കുമെന്നും പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷികകടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി കര്‍ണാടകയില്‍ ബന്ദ് നടത്തിയതിനെ തുടര്‍ന്നാണ് കുമാരസ്വാമി കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. അതിന് സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.
അതേസമയം അധികാരക്കസേരയില്‍ നിന്നു നിഷ്‌കാസിതനായെങ്കിലും പോരാട്ടത്തില്‍ നിന്നു പിന്മാറാനില്ലെന്നും കര്‍ണാടകയിലെ വകുപ്പുവിഭജനം സംബന്ധിച്ച് ‘ഡല്‍ഹി നാടക’മാണ് ഇപ്പോള്‍ നടക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനാണു മന്ത്രിസഭാ രൂപീകരണത്തിനുള്ള ചുമതല. ഇങ്ങനെ രൂപീകരിക്കുന്ന സര്‍ക്കാര്‍ എപ്രകാരമായിരിക്കുമെന്നതിനെപ്പറ്റി ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments