![Three boys arrested for jumping off Dubai Canal bridge](/wp-content/uploads/2018/05/DUBAI-CANAL-BRIDGE.png)
ദുബായ്: ദുബായിൽ കനാൽ ബ്രിഡ്ജിൽ നിന്ന് ചാടി സാഹസം കാണിക്കുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് കൗമാരക്കാർ പിടിയിൽ. രണ്ട് കൗമാരക്കാർ വെള്ളത്തിലേക്ക് ബ്രിഡ്ജിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ദുബായ് പോലീസാണ് ഇവരെ കണ്ടെത്തിയത്.
ALSO READ: യുഎഇയിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരിക്ക് ദുബായിൽ അന്ത്യം
രണ്ട് പേർ വെള്ളത്തിലേക്ക് ചാടുകയും, ഒരാൾ വീഡിയോ പകർത്തുകയുമായിരുന്നു. വീഡിയോ പകർത്തുന്നതിനിടെ ഇയാൾ മറ്റ് രണ്ടു പേരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാടിയതിൽ ഒരാൾ പരമ്പരാഗത എമിറേറ്റി വേഷമായിരുന്നു ധരിച്ചിരുന്നത്. മൂന്ന് പേർക്കുമെതിരെ നിയമനടപടി എടുക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു .
Post Your Comments