India

രാജ്യത്തെ ഈ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ജനനനിരക്ക് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്: കാരണം ഇതാണ്

രാജസ്ഥാനില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ 14.5 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്. നിര്‍ബന്ധ ഗര്‍ഭഛിദ്രം തടഞ്ഞതും ലിംഗനിര്‍ണയ പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസെടുത്തതും പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് കൂടാന്‍ കാരണമായതായി രാജസ്ഥാനിലെ ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ പറഞ്ഞു.

2011ലെ സെന്‍സസില്‍ 888 ആയിരുന്ന സ്ത്രീപുരുഷ അനുപാതം 2017-18ല്‍ 950 ആയി ഉയര്‍ന്നു. ലിംഗപരിശോധന നടത്തിയാല്‍ നിയമത്തിന്റെ കുരുക്കില്‍ പെടുമെന്ന ഭയം സൃഷ്ടിക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചത് ഈ രംഗത്തെ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ സഹായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button