തിരുവനന്തപുരം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ തിരുവനന്തപുരത്തുള്ളതായി സൂചന. ഇന്നലെയാണ് ഷാനു തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
അതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുവരും ഇന്നലെ കോട്ടയത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇവരെ ഇന്ന് തന്നെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം. പുനലൂര്‍ ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments