Weekened GetawaysNorth India

വേനൽച്ചൂടിൽ കണ്ണിനു കുളിരായി കണിക്കൊന്ന വസന്തം!

ഭാരതത്തിന്റെ രാജധാനി വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. മെയ്,ജൂൺ മാസങ്ങളിൽ വേനൽ കടുക്കുമ്പോൾ ദില്ലിയുടെ നഗരവീഥികളെ മഞ്ഞൾ പ്രസാദം തൊടുവിച്ചു കൊണ്ട് കണിക്കൊന്നകൾ കുലകുലയായി വിരിഞ്ഞു നില്ക്കുന്ന മനോഹര കാഴ്ച കൊടുംചൂടിലും കുളിർമ്മ പകരുന്ന കാഴ്ചയാണ്. ഇടയ്ക്കിടെ ഇലകളുടെ ഹരിതാഭയും,പീതപുഷ്പങ്ങളുടെ വശ്യതയും ഒരുമിക്കുമ്പോൾ ,പ്രശസ്തകവി “ഖലീൽ ജിബ്രാന്റെ വരികൾ അറിയാതെ മനസ്സിലേക്കൊഴുകി യെത്തും. “”ഭൂമി നഭസ്സിന്റെ തിരുനെറ്റിയിലെഴുതിയ മനോഹരകാവ്യമാണ് പൂത്തുലഞ്ഞു നില്ക്കുന്ന മരങ്ങൾ”  !!എന്നാണ് പ്രശസ്തമായ ആ വരികൾ .

amaltas എന്നതിനുള്ള ചിത്രം

മലയാളികൾക്ക് കണിക്കൊന്ന വിഷുവുമായി ബന്ധപ്പെട്ടതാണെങ്കിൽ ഹിന്ദിയിൽ “അമൽതാസ്” എന്നു പേരിട്ടു വിളിക്കുന്ന കണിക്കൊന്ന ഉത്തരേന്ത്യക്കാർക്ക് പുണ്യപുരാണപുസ്തകങ്ങളായ രാമായണത്തിലും,മഹാഭാരതത്തിലും ചില ഏടുകളിൽ പരാമർശിക്കുന്ന “അരഗ്വദഃ”” എന്ന പാവനവൃക്ഷമാണ്. കണിക്കൊന്നക്കാലം ഏറ്റവും ശുഭകരമായ നാളുകളായിട്ടാണ് ഉത്തരേന്ത്യൻ ജനത വിശ്വസിക്കുന്നത്.

പ്രശസ്ത ആർക്കിടെക്ട് “എഡ്വേർഡ് ല്യൂട്ടൻസ് “ഡെൽഹിയുടെ നഗരവീഥികളെ ഡിസൈൻ ചെയ്തെടുക്കുമ്പോൾ നിരത്തിലുടനീളം അലങ്കാരമൊരുക്കാൻ കണിക്കൊന്നകൾ വെച്ചു പിടിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇന്ന് ഡെൽഹിയിലെ വേനൽക്കാലക്കാഴ്ച്ചകളിൽ ഒഴിച്ചു കൂടാനാവത്തതാണ് കൊന്നപ്പൂക്കൾ. സംസ്കൃതത്തിൽ “”കർണ്ണികാരം, രാജവൃക്ഷം, നൃപേന്ദ്രം, അരഗ്വദഃ എന്നീ പേരുകളിലറിയപ്പെടുന്ന കൊന്നയുടെ ശാസ്ത്രനാമം””കാഷ്യ ഫിസ്റ്റുല” എന്നാണ്. “ത്രിദോഷങ്ങൾ “എന്നറിയപ്പെടുന്ന “വാതം,കഫം,പിത്തം” എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയായിട്ടാണ് ആയുർവേദത്തിൽ കണിക്കൊന്നയെ പരാമർശിച്ചിരിക്കുന്നത്. ഇവയുടെ പൂക്കൾക്ക് ചെറുമധുരമുള്ളതിനാൽ “പുഡിംഗ് പൈപ്പ് ട്രീ” എന്നോമന പ്പേരുള്ള കൊന്നപ്പൂക്കൾ വടക്കുകിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്.

ബന്ധപ്പെട്ട ചിത്രം

വടക്കു കിഴക്കേ ഏഷ്യയിലും,ഇന്ത്യയിലും ധാരാളമായി കാണപ്പെടുന്ന കണിക്കൊന്ന ,കേരളത്തിന്റെ ഔദ്യോഗിക പുഷ്വും,തായ്ലൻഡിന്റെ ദേശീയപുഷ്പവുമാണ്. മെയ് ജൂൺമാസങ്ങളിൽ ദില്ലിയെ അതിമനോഹരിയാക്കി പുഷ്പിച്ചു നില്ക്കുന്ന കണിക്കൊന്നകൾ അതിഥികളായെത്തുന്നവരെയും ആതിഥേയരെയും ഒരു പോലെ ആവേശം കൊള്ളിക്കുന്നു. കണിക്കൊന്നയോടൊപ്പം ഒരു ക്ലിക്കെടുക്കാൻ,അവയുടെ പൂങ്കുലയിൽ തഴുകി ഒരു പോസെടുക്കാൻ മത്സരിക്കുകയാണ് ഈ രാജവൃക്ഷത്തിന്റെ പ്രൗഢിയിൽ മയങ്ങുന്ന പ്രകൃതിസ്നേഹികൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button