പേരാമ്പ്ര : സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി താണ്ഡവമാടിയ നിപ വൈറസ് ബാധ പടരുന്നതിന് കുറച്ച് ശമനം വന്നെങ്കിലും ഇപ്പോഴും പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ട്. താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ രണ്ടു മക്കള്‍ക്കും പനി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടികള്‍ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി. അഞ്ചും രണ്ടും വയസുള്ള റിഫുലും സിദ്ധാര്‍ത്ഥുമാണു പനി ബാധിച്ച് ചികിത്സ തേടിയത്. മാരകമായ നിപാ വൈറസ് ബാധിച്ചു എന്നു തിരിച്ചറിയും മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി.
ലിനി പരിചരിച്ച് സാബിത്ത് എന്ന രോഗിയില്‍ നിന്നാണ് ഇവര്‍ക്കു നിപ വൈറസ് പകര്‍ന്നത്. ചങ്ങോരത്തെ സൂപ്പികടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃ സഹോദരന്റെ മക്കളായ സാലീഹ്, സാബിത്ത് എത്തിവര്‍ക്കാണ് ആദ്യം ഈ വൈറസ്ബാധ കണ്ടെത്തിയത്. രോഗം ബാധിച്ചു ദിവസങ്ങള്‍ക്കകം മൂവരും മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാബിത്തിനെ പരിചരിച്ചിരുന്ന ലിനിയും മരണത്തിന് കീഴടങ്ങി.
Post Your Comments