Kerala

കെവിനും നീനുവും വിവാഹം ചെയ്‌തിരുന്നില്ല; പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ

കോട്ടയം: കൊല്ലപ്പെട്ട കെവിനും നീനുവും വിവാഹം ചെയ്‌തിരുന്നില്ലെന്ന് റിപ്പോർട്ട്. വിവാഹം കഴിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും രേഖകളുടെ പര്‍പ്പുകള്‍ സമര്‍പ്പിക്കുകയോ സബ് റജിസ്ട്രാര്‍ക്ക് മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയോ പണമടയ്ക്കുകയോ ചെയ്തിട്ടില്ലയെന്നുമാണ് പുതിയ വിവരങ്ങള്‍. നീനുവും കെവിനും വിവാഹം ചെയ്‌തിരുന്നതായാണ് ഇതുവരെയും വാർത്തകൾ വന്നിരുന്നത്. എന്നാല്‍ നീനുവിന് മറ്റൊരു വിവാഹം തീരുമാനിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ചേർന്ന് വിവാഹം ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്നു റിപ്പോര്‍ട്ട്.

ALSO READ: കെവിന്റെ കൊലപാതകം; പ്രതി ചാക്കോയുടെ വീട് വളഞ്ഞ് പോലീസ്

ഓണ്‍ലൈനായി അപേക്ഷ നല്‍കിയാലും ഫീസ് അടയ്ക്കുകയും ഫോട്ടോയില്‍ ഒപ്പിടുകയും യഥാര്‍ത്ഥ രേഖകളുടെ പകര്‍പ്പുമായി സബ് റജിസ്ട്രാര്‍ക്ക് മുന്നില്‍ എത്തുകയും വേണം. ഇതിന് ശേഷം ഒരു മാസത്തേക്ക് സബ് റജിസ്ട്രാര്‍ ഓഫീസിലെ ബോര്‍ഡില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. പിന്നീട് വീണ്ടുമെത്തി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമേ വിവാഹം സാധ്യമാകു. എന്നാല്‍ കെവിന്റെയും നീനുവിന്റെ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button