കോട്ടയം: നട്ടാശേരി എസ്.എച്ച് മൗണ്ട് സ്വദേശി കെവിന് ജോസഫിന്റെ ദുരഭിമന കൊലയുമായി ബന്ധപ്പെട്ട് ഇനിയും ഒളിവില്‍ കഴിയുന്നത് ഒമ്പത് പ്രതികള്‍. മനു, ഷിനു, വിഷ്ണു, ഷെഫിന്, ടിന്റോ, ഫസല്‍, ഷെരീഫ് എന്നിവരുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടു. ഇവര്‍ പുനലൂര്‍, ഭരണിക്കാവ് സ്വദേശികളാണ്.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്, നിസാം, റിയാസ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതേസമയം, കേസിലെ മുഖ്യപ്രതികളായ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് തെന്മല സ്വദേശി, സഹോദരന് ഷാനു ചാക്കോ എന്നിവര്‍ ഇന്ന് കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍നിന്ന് പോലീസ് പിടിയിലായി.
Post Your Comments