Latest NewsIndia

രണ്ട് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത പൂജാരിയ്ക്കെതിരെ കേസ്

ഗാന്ധിനഗര്‍•രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഒന്നവര്‍ഷത്തോളം പീഡിപ്പിച്ച പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെതിരെ പോലീസ് കേസെടുത്തു. 25 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ പ്രാചിയിലെ പ്രശസ്തമായ മാധവ്‌രൈജി ക്ഷേത്രത്തിലെ പുരോഹിതനെതിരെ കേസെടുത്തത്.

മേയ് 23 നാണ് വേരാവല്‍ ഡിവിഷന്‍ ഡി.എസ്.പിയ്ക്ക് യുവതി പരാതി നല്‍കിയത്. ഋഷിഗിരി ഗാവ്സ്വാമി എന്ന പുരതോഹിതന്‍ 2016 ഓഗസ്റ്റ്‌ മുതല്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാവ്സ്വാമിയ്ക്കെതിരെ പോലീസ് ബലാത്സംഗം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

സോമനാഥ് പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് പ്രാചി.

ആറുവര്‍ഷം മുന്‍പ് യുവതി പ്രാചി ഗ്രാമത്തിലെ ഒരു യുവാവിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് യുവതി മാധവ്‌രൈജി ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് ഗാവ്സ്വാമിയുമായി യുവതി പരിചയത്തിലാകുന്നത്.

പിന്നീട് ബന്ധം വളരുകയും വിവാഹ കഴിക്കാമെന്ന് ഉറപ്പുനല്‍കി ഇയാള്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വിവാഹത്തിന് മുന്‍പുള്ള ശാരീരിക ബന്ധം താന്‍ നിഷേധിച്ചെങ്കിലും ക്ഷേത്രത്തിന് മുകളിലുള്ള പൂജാരിയുടെ മുറിയില്‍ വച്ച് തന്നെ അയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

തുടര്‍ന്നും നിരന്തരം ബലാത്സംഗം തുടര്‍ന്നു. ഇതിനിടെ വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ആദ്യത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്നായിരുന്നു പൂജാരിയുടെ നിലപാട്. തുടര്‍ന്ന് താന്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയതായും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

മേയ് 7 നും ഗാവ്സ്വാമി തന്നെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. വിവാഹ വാഗ്ദാനം ആവര്‍ത്തിച്ചു. ആ ദിവസവും അയാള്‍ സെക്സ് ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച തന്നെ ഗാവ്സ്വാമി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും ഇരയായ യുവതി പരാതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button