ദുബായ്: ഏറെനാളായി മനസിലുള്ള ആഗ്രഹം സാഫല്യമായി അതും പിറന്നാള്‍ ദിനത്തില്‍. ദുബായിലുള്ള ഇന്ത്യന്‍ വിശജനായ വിദ്യാര്‍ഥി ഇഷാന് രാധാകൃഷ്ണനാണ് 14ാം പിറന്നാള്‍ ദിനത്തില്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കിട്ടിയത്. അത് സഫലമാക്കിയത് മറ്റാരുമല്ല ദുബായ് പൊലീസിന്റെ തലവന്‍. ഏറെ നാളായി ഇഷാന്റെ ആഗ്രഹമായിരുന്നു ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെറിയെ കാണണമെന്നത്. ഇഷാന്റെ പിറന്നാള്‍ ദിനം തന്നെ അതിനുളള അനുമതി ലഭിച്ചതോടെ അമ്മയുമൊത്ത് പൊലീസ് ആസ്ഥാനത്ത് ഇഷാന് എത്തി.
പൊലീസിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചും കായികരംഗത്തെക്കുറിച്ചും പഠനത്തെപ്പറ്റിയും പൊലീസ് മേധാവി ഇഷാനുമായി വിവരങ്ങള്‍ പങ്കുവയ്ച്ചു. ഫോട്ടോ എടുത്ത ശേഷം ഇഷാന് അടുത്ത ആഗ്രഹം അറിയിച്ചു. ദുബായ് പൊലീസിന്റെ സൂപ്പര്‍ കാറില്‍ ഒന്ന് യാത്ര ചെയ്യണമെന്നായിരുന്നു ആഗ്രഹം.പൊലീസ് മേധാവി ഉടന്‍ തന്നെ അതും സാധിച്ചു കൊടുത്തു. ദുബായ് സിറ്റിയിലൂടെ സൂപ്പര്‍കാറില്‍ സൂപ്പറായൊരു കറക്കം. പഠനത്തില്‍ മിടുക്കനായി മുന്നേറണമെന്ന ഉപദേശം ഇഷാന് നല്‍കാനും പൊലീസ് മേധാവി മറന്നില്ല.
Post Your Comments