ദുബായ് : സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ ഒരോ ദിവസവും നിരവധി സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ ആയിരിയ്ക്കും. ഏറ്റവും ഒടുവിലായി ഇത്തരത്തില്‍ വ്യാജവാര്‍ത്ത പരന്നിരിക്കുന്നത് കുട്ടികള്‍ക്ക് മാത്രമായി ഉപയോഗിയ്ക്കുന്ന എണ്ണയെ സംബന്ധിച്ചുള്ളതാണ്.
കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന അരിസ്റ്റോക്രാറ്റ് എന്ന എണ്ണയുമായി ബന്ധപ്പെട്ട് വ്യാജ സന്ദശമാണ് പരന്നിരിക്കുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി. യുഎഇ മാര്‍ക്കറ്റില്‍ ഈ എണ്ണ ലഭ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ഉത്പന്നം അലര്‍ജിയുണ്ടാക്കുന്നു എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണം.
ഈ എണ്ണ വില്‍ക്കുന്നതിന് യുഎഇയില്‍ റജിസ്ട്രേഷന് ഇല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഔദ്യോഗികമായി ഈ എണ്ണ യുഎഇയിലോ പ്രത്യേകിച്ച് ദുബായ് എമിറേറ്റിലോ വില്ക്കാന് അനുവാദം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായും പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. തെറ്റായ രീതിയില്‍ ആരെങ്കിലും വില്‍പ്പന നടത്താന്‍ ശ്രമിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കും. റെയ്ഡുകളും പരിശോധനങ്ങളും ശക്തമാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുഖ്യപരിഗണനയെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ജനങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷയോ റജിസ്ട്രേഷനോ ആയി ബന്ധപ്പെട്ട് എന്തു കാര്യമുണ്ടെങ്കിലും ഉടന്‍ തന്നെ മുനിസിപ്പാലിറ്റിയുടെ കോള്‍ സെന്ററുമായി (800900) ബന്ധപ്പെടാം. തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി.
Post Your Comments