ദുബായ്: റമദാന്റെ പുണ്യം തേടി തടവുകാരെ സഹായിക്കാൻ ഒരു ലക്ഷം ദിര്‍ഹം ദാനം ചെയ്ത് എമിറേറ്റി ബിസിനസുകാരൻ. യാക്കൂബ് അല്‍ അലി എന്ന ബിസിനസുകാരനാണ് ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാനായി ഒരു ലക്ഷം ദിര്‍ഹം ദുബായ് പൊലീസിന് കൈമാറിയത്. ഔദ്യോഗീക ഫേസ്ബുക്ക് പേജിലൂടെ ദുബായ് പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ബ്രസീല്‍ സൂപ്പര്‍ താരം ഇനിമുതല്‍ ലിവര്‍പൂളിനൊപ്പം
ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് ടിക്കറ്റ് എടുത്തുനല്കാന് ഈ പണം ഉപയോഗിക്കുമെന്ന് മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുര് വ്യക്തമാക്കി.
Post Your Comments