Latest NewsIndiaNewsInternationalCrime

റമദാന്‍ മാസത്തില്‍ പോലും സ്ത്രീകളെ മാംസകഷ്ണങ്ങളായി കാണുന്നവരുണ്ട്, ബംഗ്ലാദേശി യുവതി പറയുന്നു

സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അവര്‍ക്ക് നേരെ കഴുകന്മാരെ പോലെ തുറിച്ചു നോക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരത്തില്‍ സ്ത്രീകളെ വെറും ഭോഗ വസ്തുക്കളായി കാണുന്ന നരാധമന്മാരെ സമൂഹത്തില്‍ നിന്നും നിയമത്തിന്‌റെ ശിക്ഷാരീതികള്‍ക്ക് മുന്നില്‍ നിറുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇത്തരത്തിലുള്ള ആളുകളുകളെ ക്കുറിച്ച് സ്വന്തം അനുഭവം പറയുകയാണ് ബംഗ്ലാദേശി സ്വദേശിയായ സല്‍മ. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിഎംബി ആകാശ് ഈ കുട്ടിയുടെ ചിത്രം പകര്‍ത്തിയിരുന്നു. യുവതിയ്ക്കുണ്ടായ അനുഭവം തന്‌റെ ഫേസ്ബുക്ക് പേജിലൂടെ ആകാശ് പങ്കു വയ്ച്ചിരുന്നു.

സല്‍മ പറയുന്നതിങ്ങനെ

കുടംബം പോറ്റാന്‍ പാടുപെടുന്നവരാണ് സ്ത്രീകള്‍. ഇവരുടെ ഓരോ ദിവസവും ബുദ്ധിമുട്ട് നിറഞ്ഞതാണ്. തിങ്കളാഴ്ച്ച എനിക്ക് അത്തരത്തില്‍ ഒരു ദിവസമായിരുന്നു. രാവിലെ മുതല്‍ തന്നെ കാര്യങ്ങള്‍ ശരിയായിരുന്നില്ല. മഴയുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ ബസില്‍ കയറുക എളുപ്പമല്ല. മഴ നനഞ്ഞാണ് ബസില്‍ കയറിയത്. എല്ലാവരുടേയും കണ്ണുകള്‍ എന്‌റെ നേര്‍ക്കായിരുന്നു. ഏങ്ങനെയോ ഞാന്‍ തൊഴില്‍ സ്ഥലത്തെത്തി. അന്ന് ഉച്ച കഴിഞ്ഞ് എന്‌റെ ഭര്‍ത്താവ് വിളിച്ചു. മകള്‍ക്ക് പൊള്ളലേറ്റെന്നും ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയാണെന്നും പറഞ്ഞു. മാനേജര്‍ എനിക്ക് അവധി നല്‍കി. നല്ല മഴയായിരുന്നു. അത് കൊണ്ട് ബസ് കിട്ടിയില്ല. പിന്നീട് ടാക്‌സി വിളിക്കാമെന്നു കരുതി. പക്ഷേ അത് വളരെ ചെലവേറിയതാണ്. എന്നിരുന്നിട്ടും ടാക്‌സി വിളിച്ചു.

അയാളുടെ പെരുമാറ്റം അത്ര നല്ലതായിരുന്നില്ല. കണ്ണാടിയിലൂടെ അയാള്‍ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. കണ്ണുകള്‍കൊണ്ട് അയാള്‍ എന്നെ ബലാല്‍സംഘം ചെയ്യുന്നത് പോലെയാണ് തോന്നിയത്. അയാളുടെ മുഖത്ത് പേടിപ്പെടുത്തും വിധം പാടുകള്‍ ഉണ്ടായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തും വരെ ഞാന്‍ പേടിച്ചാണ് ഇരുന്നത്. എന്‌റെ ജീവിത്തിലെ മോശപ്പെട്ട ദിനമായിരുന്നു അത്. മിക്ക പുരുഷന്മാരും സ്ത്രീകളെ മാംസകഷ്ണമായാണ് കാണുന്നത്. റമദാന്‍ മാസത്തില്‍ പോലും. ജോലി കഴിഞ്ഞ് വരുമ്പോള്‍ എല്ലാ ദിവസവും ഞാന്‍ ഭര്‍ത്താവിന്‌റെ അടുത്തിരുന്ന് കരയും, പിറ്റേന്ന് ജോലിയ്ക്ക് പോകുമ്പോഴും ഈ കണ്ണുകളെ നേരിടണമല്ലോ എന്ന ചിന്ത മൂലം, സല്‍മ പറയുന്നു.

ആകാശിന്‌റെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button