നാഗ്പൂര്‍•ഒരേ സമുദാത്തില്പ്പെട്ട രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 18 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉമ്രേദിലെ ഉദാസ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരു സംഘത്തിലും ഉള്‍പ്പെട്ട 32 ഓളം പേര്‍ക്കെതിരെ ഐ.പി.സി 143,146,147,148 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ചിലരെ നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ ഉമ്രേദ് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഈ സമുദായത്തില്‍പ്പെട്ട 50 മുതല്‍ 60 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഇവരില്‍ ഭൂരിപക്ഷം പേരുടെയും പെണ്മക്കളെ അവരുടെ സ്വസമുദായത്തില്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് വിവാഹം കഴിപ്പിച്ച് അയക്കാറുള്ളത്. ഇവരുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശങ്ങള്‍ ഉണ്ടായാല്‍ സമുദായത്തിലെ മുതിര്‍ന്നവര്‍ ഇടപ്പെട്ട് പരിഹരിക്കുകയാണ് പതിവ്. അതേസമയം, രണ്ട് പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭര്‍ത്താവിന്റെ ബന്ധുക്കളുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ പാര്‍സ ഗ്രാമത്തില്‍ വച്ച് യോഗം ചേര്‍ന്നെങ്കിലും വിഷയത്തിന് പരിഹാരമായില്ല.
തിങ്കളാഴ്ച, ചില അംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് മറ്റുള്ളവര്‍ ഇരു ഗ്രൂപ്പുകളിലും ചേര്‍ന്നതോടെ സംഘട്ടനത്തിലേക്ക് നീങ്ങുകയായിരുന്നു. കുറുവടികളും വാളുകളും കത്തികളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ആക്രമിച്ചത്. മുതിര്‍ന്നവര്‍ പ്രശ്നത്തില്‍ ഇടപ്പെട്ട് ഇവരെ പിന്തിരിപ്പിക്കുമ്പോഴേക്കും ഇരുവശത്തുമുള്ള 18 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
കുടുംബപ്രശ്നങ്ങളുടെ പേരില്‍ സമുദായാംഗങ്ങള്‍ ഏറ്റുമുട്ടുന്നത് അടിക്കടിയുണ്ടാകുന്ന സംഭവമാണെന്ന് പോലീസ് പറഞ്ഞു. എതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ സംഘട്ടനമുണ്ടായിരുന്നു.
Post Your Comments