ന്യുഡല്‍ഹി: കാളിദേവിയുടെ വേഷത്തിൽ നൃത്തം ചെയ്ത യുവാവിനെ ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയതോടെയാണ് കഴിഞ്ഞ ആഴ്ച നടന്ന ഈ കൊലപാതകം പുറത്തറിഞ്ഞത്. കാളി ദേവിയുടെ ഭക്തനായ ഇയാള്‍ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും കറുത്ത വേഷവും ചുവന്ന ദുപ്പട്ടയും ധരിച്ച് ആഭരണങ്ങളും അണിഞ്ഞ് തെരുവില്‍ നൃത്തം ചെയ്തിരുന്നു.
Read Also: കെവിന്റെ കൊലപാതകത്തിൽ സര്‍ക്കാരിനെ വിമർശിച്ച് അഡ്വ. ജയശങ്കര്‍
സംഭവം നടന്ന രാത്രി കാളി വേഷത്തില്‍ നൃത്തം ചെയ്ത ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ കാലുവിനെ അക്രമി സംഘം പരിഹസിക്കുകയും ഇതേചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അക്രമി സംഘം പിന്നീട് ബൈക്കുകളിലായി രക്ഷപ്പെട്ടു. സംഭവത്തില്‍ നവീന്‍ (20), അമാന്‍ കുമാര്‍ സിംഗ് (20), മോഹിത് കുമാര്‍ (25), സജല്‍ കുമാര്‍ മഹേശ്വരി (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു.
Post Your Comments