തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പരിക്കേറ്റു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം സെക്രട്ടറി അച്ചു അജയഘോഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അഞ്ച് പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് അച്ചു അജയഘോഷിന് പരിക്കേറ്റത്. അതേസമയം പോലീസ് അകമ്പടി വാഹനം ബോധപൂര്‍വം ഇടിപ്പിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്റോൺമെന്റ് സ്റ്റേഷന് ഉപരോധിച്ചു.
Read Also: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ അറിയാം
Post Your Comments