അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍(സിവില്‍) താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 നും 41 നും മധ്യേയാണ് പ്രായപരിധി. പ്രതിമാസം 40,000 രൂപ പ്രതിഫലം ലഭിക്കും. ബി.ടെക് സിവില്‍ എന്‍ജിനിയറിംഗാണ് യോഗ്യത. ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട് ആക്ടിവിറ്റിയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
നിശ്ചിത യോഗ്യതയും, പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന് തൊട്ടടുത്തുള്ള പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
Post Your Comments