കണ്ണൂര്‍: ബന്ധുവിന്റെ കല്യാണത്തിനു പോയി വീട്ടിലേയ്ക്ക് തിരിച്ചുവന്നതായിരുന്നു ശശിധരനും കുടുംബവും. എന്നാല്‍ മടങ്ങി വന്നപ്പോള്‍ കണ്ടത് വീട്ടിലേക്കുള്ള റോഡു നിറയെ കിടങ്ങുകള്‍. ചെറുപുഴ അങ്കണവാടി റോഡിനു സമീപത്തെ പി. ശശിധരന്റെ വീട്ടിലേക്കുള്ള റോഡിലാണ് ജെസിബി ഉപയോഗിച്ചു അജ്ഞാതര്‍ കിടങ്ങുകള്‍ നിര്‍മിച്ചത്. സംഭവത്തില്‍ ശശിധരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
38 വര്‍ഷമായി ശശിധരന്‍ താമസിക്കുന്ന വീട്ടുപറമ്പിലൂടെയാണ് 50 മീറ്ററോളം ദൂരം വരുന്ന റോഡ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം രാവിലെ ശശിധരനും കുടുംബവും ഭാര്യാ സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് റോഡില്‍ തലങ്ങും വിലങ്ങുമായി കിടങ്ങുകള്‍ നിര്‍മിച്ചു കണ്ടത്. ജെസിബി ഉപയോഗിച്ചു ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയതിനു പുറമെ വീട്ടിലേക്ക് കയറുന്നതിനു നിര്‍മിച്ച ചവിട്ടുപ്പടിയും നശിപ്പിച്ചതായും ശശിധരന്റെ പരാതിയില്‍ പറയുന്നു.
Post Your Comments