തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജോയ് ഏബ്രഹാം, പി.ജെ കുര്യൻ, സി.പി നാരായണൻ എന്നിവർ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്ക് ജൂണ്‍ 21ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും വൈകുന്നേരത്തു തന്നെ വോട്ടെണ്ണുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാല് വരെയാണ് വോട്ടിംഗ്. വൈകുന്നേരം അഞ്ചിനു വോട്ടെണ്ണൽ. 25നു തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു
മറ്റു വിവരങ്ങൾ ചുവടെ :
തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ നാലിനു പുറത്തിറക്കും
നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം
12നു സൂക്ഷ്മ പരിശോധന
14 വരെ പത്രികകൾ പിൻവലിക്കാൻ അവസരം
Post Your Comments