![](/wp-content/uploads/2018/05/PLUS-TWO-STUDENT.png)
ന്യൂഡല്‍ഹി: അച്ഛന്‍ ജയിലില്‍ കഴിയുന്ന വിഷമത്തിലും വിജയത്തിന്‌റെ പുഞ്ചിരിയാണ് സമ ഷബീര്‍ ഷാ എന്ന ഈ മിടുക്കിയുടെ മുഖത്ത് വിരിയുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98 ശതമാനം മാര്‍ക്ക് വാങ്ങിയാണ് സമ വിജയക്കൊടി പാറിച്ചത്. ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സമ. 500ല്‍ 489 മാര്‍ക്ക് വാങ്ങിയാണ് സമ പ്ലസ്ടു പാസായത്. ഞാന്‍ ഈ വിജയം തിഹാര്‍ ജയിലില്‍ കഴിയുന്ന എന്‌റെ അച്ഛന് സമര്‍പ്പിക്കുന്നുവെന്ന് സമ പറഞ്ഞു.
അച്ഛനെ കാണുവാന്‍ ജയിലില്‍ പോകുമ്പോള്‍ മൂന്നു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും ഞാന്‍ പാഠ പുസ്തകങ്ങള്‍ കൂടെ കൊണ്ടു പോകുമായിരുന്നുവെന്നും നന്നായി പഠിക്കണമെന്ന് അച്ഛന്‍ പറയുമായിരുന്നെന്നും സമ പറയുന്നു. സമയുടെ അമ്മ ഡോ. ബില്‍ക്കീസും മകളുടെ നേട്ടത്തില്‍ സന്തോഷവതിയാണ്. വിഘടനവാദവുമായി ബന്ധപ്പെട്ട കേസിലാണ് സമയുടെ പിതാവ് ഷമീര്‍ അഹമ്മദ് ഷാ ജയിലിലാകുന്നത്.
Post Your Comments