പുനലൂര്‍•പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിനിരയായി. പുനലൂര്‍ ചാലിയേക്കര തോട്ടില്‍ നിന്നും കണ്ടെടുത്ത കെവിന്റെ മൃതദേഹത്തില്‍ കണ്ണുകളില്ല. ചൂഴ്ന്നെടുത്ത നിലയിലാണ്. ശരീരം മുഴുവന്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മൃതദേഹം വെള്ളത്തില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതികളായ കെവിന്റെ ഭാര്യാസഹോദരന്‍ ഷാനു ചാക്കോയുടെ അക്രമി സംഘത്തിലെ 12 പേര്‍ക്കും ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹീംകുട്ടിയുടെ വാഹനം ഓടിച്ചിരുന്ന നിയാസ് ഡി.വൈ.എഫ്.ഐയുടെ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. പിടിയിലായ ഇശാലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. മറ്റു പത്തു പേര്‍ക്കും ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് വീട് ആക്രമിച്ച് കെവിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഏറ്റുമാനൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് കെവിന്റെയും തെന്മല സ്വദേശി നീനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. താഴന്ന ജാതിയിലുള്ള ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തന്റെ സഹോദരനാണ് കെവിനെ തട്ടികൊണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു.
Post Your Comments