Kerala

നവവരന്‍ കെവിന്റെ കൊലപാതകത്തിനുത്തരവാദി പിണറായി: കെ.സുരേന്ദ്രന്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍, മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കെവിന്റെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപമിങ്ങനെ:

കെവിന്റെ കണ്ണുകൾ ഡി.വൈ.എഫ്.ഐക്കാർ ചൂഴ്ന്നെടുത്തു. പോലീസ് ആദ്യം തന്നെ ഈ വിവാഹത്തിന് എതിരായിരുന്നു. പോലീസ് ഡി.വൈ.എഫ്.ഐക്കാരുടെ വാക്കുകേട്ട് പെൺകുട്ടിയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. പൊലീസിനു മുന്നിൽ സഹോദരി കരഞ്ഞു യാചിച്ചിട്ടും പൊലീസ് അനങ്ങിയില്ല. പിണറായി വിജയനാണ് ഈ കൊലക്കുത്തരവാദി. പോലീസിനെ പാർട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണം. കോട്ടയത്തെ പോലീസ് സേനയെ സി.പി.എം നേതാവ് വാസവൻ നിയന്ത്രിക്കുന്നതിൻറെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button