ലഖ്നൗ : ഇന്ത്യയ്ക്കെതിരെ പോരാടാന്‍ ജമാ-അത്-ദവാ യുവാക്കള്‍ക്ക് തീവ്ര പരിശീലനം നല്‍കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മുംബൈ ടെററിസ്റ്റ് അറ്റാക്ക് കേസിലെ പ്രധാന പ്രതി ഹഫീസ് സയിദും, സക്കീര്‍ ഉര് റഹ്മാന് ലഖ്വിയുടേയും നേതൃത്വത്തിലാണ് യുവാക്കളെ തെരഞ്ഞെടുത്ത് തീവ്രവാദ പരിശീലനം നടത്തുന്നത്.
കഴിഞ്ഞ ദിവസം കുപ്വാര താഴ്വാരയില് നിന്ന് പിടിയിലായ ലഷ്കര്‍-ഇ തോയ്ബ ഭീകരരില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് സ്ഥലങ്ങളില്‍ വെച്ചാണ് തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് തീവ്രവാദ പരിശീലനം നല്‍കുന്നത്.
ഇന്ത്യയ്ക്കെതിരെയുള്ള ജിഹാദി യുദ്ധത്തിന് തയ്യാറാകാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കിയതായി പിടിയിലായ തീവ്രവാദികള്‍ പറഞ്ഞു. പാകിസ്ഥാനില്‍ ഇന്ത്യയില്‍ നിന്നുമുള്ള യുവാക്കളാണ് ജിഹാദി യുദ്ധത്തിനൊരുങ്ങുന്നത്.
Post Your Comments