കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ഹര്‍ത്താല്‍ പ്രതീതിയാണ്. ആയിരക്കണക്കിന് രോഗികൾ ദിവസേനെ എത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ രോഗികൾ എത്താതെയായി. പനി വന്നാൽ പോലും ആശുപത്രിയിൽ എത്താൻ ഭയക്കുന്നു. നിപ്പ വൈറസ് പനി പടർന്നു പിടിച്ചത് മെഡിക്കല്‍ കോളേജുകൾ ഉൾപ്പടെയുള്ള ആശുപത്രികളില്‍ നിന്നാണെന്ന വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ ഭയന്ന് ആശുപത്രിയിലേക്കുള്ള വരവ് കുറക്കുകയായിരുന്നു.
ALSO READ: നിപ്പ വൈറസ്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം
61 വര്‍ഷം പിന്നിട്ട ആശുപത്രി ചരിത്രത്തിലിതാദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. ഏതു സമയവും തിങ്ങിനിറയാറുള്ള അത്യാഹിത വിഭാഗവും പനിക്കാലമായാല്‍ വരാന്തയിലുമുള്പ്പെടെ ദുരിതത്തില്‍ കഴിയുന്ന രോഗികളുമായിരുന്നു മെഡിക്കല്‍ കോളജിലെ കാഴ്ചകള്‍. എന്നാല്‍, നാലാഴ്ചക്കിടെ 14 പേരുടെ ജീവന് കവര്‍ന്ന നിപ്പ വൈറസ് ഈ ആശുപത്രിയുടെ കാഴ്ച്ചയൊക്കെ മാറ്റിമറിച്ചു. മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമെന്ന് മൂന്നു പതിറ്റാണ്ടോളം ഇവിടെ സേവനമനുഷ്ഠിച്ച നഗരത്തിലെ മുതിര്‍ന്ന ഡോക്ടർ പറയുന്നു.
Post Your Comments