
കൊച്ചി: സ്‌കൂള്‍ യൂണീഫോമിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചുവരുത്തി തയ്യല്‍ക്കടക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അളവെടുക്കുന്നു എന്ന വ്യാജേന പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി എളമക്കര സ്വദേശി പ്രദീപിനെ(50) പോലീസ് അറസ്റ്റ് ചയ്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണു അറസ്റ്റ്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണു സംഭവം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടിയുടെ യൂണീഫോം തയിക്കാനായി പ്രദീപിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഇതിനായി കുട്ടിയെയുമായി രക്ഷിതാക്കള്‍ കടയിലെത്തുകയും അളവ് എടുക്കുകയും ചെയ്തിരുന്നു. എ്‌നാല്‍ ഇന്നലെ ഇളമക്കരയില്‍ വച്ച് കുട്ടിയെ വീണ്ടും കണ്ട പ്രദീപ് യൂണിഫോമിന്റെ അളവ് നഷ്ടപ്പെട്ടുപോയി എന്നു പറഞ്ഞു സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
also read: നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; സംഭവം നടന്നത് ശാസ്താംകോട്ടയിൽ
അളവെടുക്കാനെന്ന വ്യാജേന രഹസ്യഭാഗങ്ങില്‍ കടന്ന് പിടിച്ചതോടെ കുട്ടി ഓടി രക്ഷപെടുകയിയായിരുന്നു. തുടര്‍ന്നു വീട്ടിലെത്തിയ കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയുടെ മാതാവ് ഉടന്‍ തന്നെ എളമക്കര പോലീസ് സ്റ്റഷേനിലെത്തി പരാതി നല്‍കി.
Post Your Comments