മോസ്കോ : ലോകകപ്പ് ഫുട്ബോളിനെത്തുന്ന പല കളിക്കാരും തങ്ങളുടെ പങ്കാളികളല്ലാത്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവാണ്. എന്നാല്‍ റഷ്യന്‍ വനിതകളുമായി ലൈംഗിക ബന്ധം പാടില്ലെന്ന് നൈജീരിയന്‍ താരങ്ങള്‍ക്ക് ശക്തമായ താക്കീത് നല്കി മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. ടീം പരിശീലകന് ഗെര്‍ണോട്ട് റോറാണ് താരങ്ങളെ താക്കീത് ചെയ്തിരിക്കുന്നത്. റഷ്യയില്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകാതിരിക്കാനും വശീകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാനുമാണ് മുന്നറിയിപ്പ്.
കളിക്കുശേഷം ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താരങ്ങളെ സന്ദര്‍ശിക്കാം. എന്നാല്‍ പരിശീലന സമയത്ത് അനുവദിക്കില്ല. കൂടാതെ പുറത്തുനിന്നുള്ള ഒരാളെയും ഒരു കാരണവശാലും താരങ്ങളെ സമീപിക്കാന്‍ അനുവദിക്കില്ലെന്നും ഗെര്‍ണോട്ട് റോര്‍ പറഞ്ഞു. ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് ഇവിടെ ലോകകപ്പ് മത്സരങ്ങള്‍. റഷ്യയിലെ 11 വേദികളിലാണ് മത്സരം അരങ്ങേറുന്നത്.
എന്നാല്‍ ഈ കാര്യത്തില്‍ നൈജീരിയന്‍ ക്യാപ്റ്റന്‍ മൈക്കേലിന് ഇളവുണ്ട്. കാരണം മൈക്കലിന്റെ ജീവിത പങ്കാളി റഷ്യക്കാരിയായതിനാലാണിതെന്നും റോര്‍ വിശദീകരിച്ചു.
Post Your Comments