Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Food & CookeryLife StyleHealth & Fitness

പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമാകുമോ എന്ന കാര്യം. സത്യത്തില്‍ അത്തരത്തില്‍ ഒരു പേടി നമുക്ക് വേണ്ട. കാരണം അവ രണ്ടും ഒരുമിച്ച് കഴിച്ചാലും നമുക്ക് പ്രശ്‌നമൊന്നും തന്നെയുണ്ടാകില്ല.

Image result for പാലും മുട്ടയും ഒരുമിച്ചു കഴിച്ചാൽ

മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു.

Image result for പാലും മുട്ടയും ഒരുമിച്ചു കഴിച്ചാൽ

പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട.

Image result for egg and milk

മാത്രമല്ല രക്തകോശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായിക്കുന്നു അത് മൂലം ശരീരത്തിലെ ഓക്സിജന്‍ സഞ്ചാരം വര്‍ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും ഉത്തമമാണ് മുട്ടയും പാലും.കൂടാതെ ശരീരത്തില്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് ഇവ നല്ലതാണ്. മസിലുകളുടെ ഉറപ്പിന് മുട്ടയും പാലും കഴിക്കുന്നത് നല്ലതാണ്.

Image result for egg and milk

വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യന്‍സര്‍ തുടങ്ങിയവ തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് പാലും മുട്ടയും. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു . ഡിപ്രഷന്‍, അല്‍ഷിമേഴ്‌സ് എന്നിവയെ തടയുവാന്‍ സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button