KeralaLatest News

നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചു: കടകംപള്ളി

തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് വ്യക്തമാക്കി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതേതുടര്‍ന്ന് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം കുറവുണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനുള്ള പ്രധാന കാരണം കേരളത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാജപ്രചാരണം നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിപ്പാ വൈറസ് ബാധയില്‍ 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. സംഭവത്തില്‍ ആരും ഭയപ്പെടേണ്ടെന്നും എല്ലാ ആശുപത്രികളും 24 മണിക്കൂറും ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവരെ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് 15 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ഇതുവരെ 13 നിപ്പാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപ്പാ വൈറസിന്റെ സാന്നിധ്യമറിയാന്‍ വവ്വാലുകളിലുള്ള പരിശോധന തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button