India

മേജര്‍ അനാശാസ്യത്തിന്​ പിടിയിലായ സംഭവം: സൈനികനെക്കുറിച്ച്‌ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹോട്ടലില്‍ വെച്ച്‌ പെണ്‍കുട്ടിക്കൊപ്പം അറസ്റ്റിലായ സംഭവത്തില്‍ സൈനികനെക്കുറിച്ച്‌ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് വഴിയാണ് മേജര്‍ ലീതുല്‍ ഗോയോയിയെ കണ്ടുമുട്ടിയത്. സൈനിക ഉദ്യോഗസ്ഥനെ കണ്ടത് സ്വന്തം ഇഷ്ടപ്രകാരമാണ്. തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും കുറച്ച്‌ സമയം ഒരുമിച്ച്‌ ചെലവഴിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നും പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. മേജര്‍ തന്റെ ഫേസ്​ബുക്ക്​ സുഹൃത്താണന്നും തന്റെ അമ്മ വിലക്കിയിട്ടും താന്‍ സ്വന്തം താത്​പര്യപ്രകാരമാണ്​ അദ്ദേഹത്തെ കാണാന്‍ പോയതെന്നുമാണ്​ പെണ്‍കുട്ടി ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ മുന്‍പാകെ മൊഴി നല്‍കിയതെന്ന്​ ദേശീയ മാധ്യമങ്ങള്‍ റി​പ്പോര്‍ട്ട്​ ചെയ്​തു.

ശ്രീ​ന​ഗ​റി​ന​ടു​ത്ത ദാ​ല്‍​ഗേ​റ്റി​ലെ ‘ദ ​ഗ്രാ​ന്‍​റ്​ മ​മ​ത’ ഹോ​ട്ട​ലില്‍ പെ​ണ്‍​കു​ട്ടി​യും മ​റ്റൊ​രാ​ളും സ​ഹി​തമെത്തിയ ഗൊഗോയിയെ അ​നാ​ശാ​സ്യം ആ​രോ​പി​ച്ച്‌​ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യതിനെ തുടര്‍ന്ന്​ പൊ​ലീ​സെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ്​ ഗൊ​ഗോ​യി​യെ കേ​സെ​ടു​ത്ത്​ ​ വി​ട്ട​യ​ച്ചു. ബു​ദ്​​ഗാം ഗ്രാ​മ​ത്തി​ലെ സ​മീ​ര്‍ അ​ഹ്​​മ​ദ്​ എ​ന്ന​യാ​ളു​ടെ കൂ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക്ക്​ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചിരുന്നു. തങ്ങള്‍ ഇരുവരും നേരത്തേയും പല തവണ നേരില്‍ കണ്ടിട്ടു​ണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായും സൂചനയുണ്ട്​. ആദില്‍അദ്​നാന്‍ എന്ന ഫേസ്​ബുക്ക്​ അക്കൗണ്ടിലേക്ക്​ താനാണ്​ ആദ്യം ബന്ധപ്പെട്ടതെന്നും പിന്നീടാണ്​ അത്​ ഗൊഗോയിയുടെ വ്യാജ അക്കൗണ്ടാണെന്ന കാര്യം അറിഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. മേജര്‍ തന്നെയാണ്​ അദ്ദേഹം ആരാണെന്ന്​ വെളിപ്പെടുത്തിയതെന്നും അതിനു ശേഷം തങ്ങള്‍ സുഹൃത്തുക്കളായെന്നും പെണ്‍കുട്ടി വ്യക്തമാക്കിയെന്നാണ്​ സൂചന.

അതേസമയം, പെണ്‍കുട്ടി മജിസ്​ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ച ആധാര്‍ കാര്‍ഡ്​ പ്രകാരം 1999ആണ്​ ജനിച്ച വര്‍ഷമെന്ന്​ സൂചനയുണ്ട്​. പത്താം തരംവരെ പഠിച്ച പെണ്‍കുട്ടി സ്വയം സഹായ സംഘത്തോടൊപ്പം ജോലി ചെയ്യുകയാണിപ്പോള്‍. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ആളാ​േണാ എന്ന കാര്യം ഇപ്പോഴും അന്വേഷണ വിധേയമാണെന്നാണ്​​ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. 2017 ഏ​പ്രി​ലി​ല്‍ നാ​ട്ടു​കാ​രു​ടെ ക​ല്ലേ​റി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ബു​ദ്​​ഗാ​മി​ലെ ഖാ​ന്‍സാ​ഹി​ബ് സ്വ​ദേ​ശി ഫാ​റൂ​ഖ് അ​ഹ്​​മ​ദ് ധ​ര്‍ എ​ന്ന യു​വാ​വി​നെ സേ​നാ​വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ ഗൊ​ഗോ​യി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌​ ​കെ​ട്ടി​യി​ട്ട​തി​​​​​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button