
ആലപ്പുഴ ; ആലപ്പുഴ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് മുന്‍ അംഗമായിരുന്ന ടി.കെ പളനി (85) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ചേര്‍ത്തല സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
1996ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദന് പരാജയപെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന പളനിക്കെതിരെ സി.പി.എം അച്ചടക്ക നടപടിയെടുത്തു. ശേഷം അദ്ദേഹം 2017ല്‍ സി.പി.ഐയില്‍ ചേർന്നിരുന്നു.
Post Your Comments