തൃശൂര്‍: പൊതുപരിപാടികളില്‍ ആലപിക്കുന്ന പ്രാര്‍ഥനാഗാനം അരോചകമാണെന്നും സംസ്ഥാനത്തിന് പൊതുവായ ഒരു ഗാനം ചിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്ന പതിവ് ഇല്ലാതാക്കണമെന്ന യുക്തിവാദി സംഘം പ്രവര്‍ത്തകന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി പ്രാര്‍ഥനാഗാനം സംബന്ധിച്ച് പരാമര്‍ശിച്ചത്.
പൊതുഗാനം ചിട്ടപ്പെടുത്തുന്നതിനായി സാഹിത്യ അക്കാഡമിയെ ചുമതലപ്പെടുത്തുകയാണെന്നും തൃശൂരില്‍ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. പരിപാടികളില്‍ പ്രാര്‍ഥനാഗാനം ആലപിക്കുമ്പോള്‍ അഞ്ച് മിനിട്ട് എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍വാഹമില്ലാത്തതിനാലാണ്. നിലവിളക്കിനെ ആരാധിക്കുന്നവരുണ്ടാകാം. അങ്ങനെയല്ലാത്തവരുമുണ്ടാകാം. നിലവിളക്ക് കൊളുത്തുന്നതിനെ വിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ദീപം തെളിക്കലായി കണ്ടാല്‍ മതി.
സംസ്ഥാനത്ത് അന്ധവിശ്വാസ നിയമം നിര്‍മിക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല. നിയമംകൊണ്ട് അന്ധവിശ്വാസം ഇല്ലാതാക്കാനാകില്ല. ബോധവല്‍ക്കരണത്തിലൂടെയേ അന്ധവിശ്വാസം ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടാകാം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ പോലീസിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണ്. കേരളത്തിലെ പോലീസ് വലിയ മികവാണ് പുലര്‍ത്തുന്നത്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന അന്തരീക്ഷം നിലനില്‍ക്കുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments