ചെങ്ങന്നൂര്‍: കനത്തമഴയിലും ആവേശം ചോരാതെ ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം പൊടിപൊടിച്ചു . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കഴിഞ്ഞ ദിവസം കൊടിയിറങ്ങി. ഇനി നിശ്ശബ്ദ പ്രചരണത്തിനുള്ള 48 മണിക്കൂറുകള്‍. ഏറെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് മൂന്നുമുന്നണികളും.
ALSO READ:ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം; ഇനി വിധിയെഴുത്ത്
ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ
ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആണ് ഇത്തവണ നടന്നത്. രണ്ടര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ,രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക , സംസ്ഥാന ദേശീയ നേതാക്കളുടെ സാന്നിധ്യം പ്രചരണത്തിൽ ഉടനീളം ഉണ്ടായിരുന്നു. വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം. പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് ഉണ്ടാവും.
കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ഒപ്പം ഉണ്ടാകുമെന്ന് കരുതിയ ഉപതെരഞ്ഞെടുപ്പിന് അനിശ്ചിതത്വം ആദ്യം ഉണ്ടൊക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ്. എന്നാല്‍ പ്രചരണത്തിന് സമയം ലഭിച്ചത് മൂലം പരമാവധി വോട്ടർമാരെ നേരില്‍ കാണാന്‍ കഴിഞ്ഞു എന്ന് മുന്നണികള്‍ അവകാശപ്പെടുന്നു.
Post Your Comments