ദുബായ്: 17കാരിയായ പെൺകുട്ടിയെ മനുഷ്യക്കടത്തിലൂടെ ദുബായിൽ എത്തിച്ച് ലൈംഗികതൊഴിൽ നടത്തിയ പാക് യുവാക്കളും യുവതിയും പിടിയിൽ. പ്രതികൾക്ക് കോടതി മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുബായിൽ എത്തിച്ച ശേഷം ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും അനാശാസ്യം നടത്തുകയുമായിരുന്നു പ്രതികൾ. പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച മറ്റൊരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ALSO READ: മക്കളെ മിടുക്കരാക്കാം: ബ്രെയിന്‍ പേരന്‌റിങ്ങുമായി ദുബായ്
പാക് വനിത ലൈംഗികതൊഴിലിനാണെന്ന് പറഞ്ഞ ശേഷമായിരുന്നു പെൺകുട്ടിയെ ദുബായിൽ എത്തിച്ചത്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് താൻ യുവതിയുടെ വാഗ്‌ദാനം സ്വീകരിച്ചതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. ദിവസേനെ 10പേരെങ്കിലും പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. പ്രതികളെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാൻ കോടതി ഉത്തരവിട്ടു.
Post Your Comments