ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ സ്റ്റേഷന് വഴി സാനിറ്ററി നാപ്കിനും ഗര്‍ഭ നിരോധന ഉറകളും ലഭ്യമാക്കാൻ തീരുമാനം. പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താനാകുന്നതാണ്. റെയില്‍വെ സ്റ്റേഷന്റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂടെയാണ് ഇവ ലഭിക്കുക. സ്റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകള്‍ തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതു ഒഴിവാക്കാൻ റെയില്‍വെ സ്റ്റേഷന് അകത്തും പുറത്തും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്.
Read Also: മാതൃത്വത്തിന്റെ കയ്യൊപ്പ് അടയാളമായി, എന്നാലും ഈ അമ്മയ്ക്കും കുഞ്ഞിനും ഏഴഴക്
ഒാരോ ശൗചാലയങ്ങളിലും കുറഞ്ഞ ചിലവില്‍ സ്ത്രീകള്‍ക്കുള്ള പാഡുകളും പുരുഷന്മാര്ക്കായി ഗര്‍ഭ നിരോധന ഉറകളും ലഭ്യമാകാന്‍ ചെറിയ കിയോസ്കുകള്‍ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്കിനുകള്‍ നിക്ഷേപിക്കാനുള്ള ഇന്‍സിനറേറ്ററും ഇവിടെ സ്ഥാപിക്കും. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സി.എസ്.ആര്)ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് 8500 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പിലാക്കുക.
Post Your Comments