India

ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് 24കാരന്‍ നേരിട്ടത് ക്രൂര മര്‍ദനം

ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് 24കാരന്‍ നേരിട്ടത് ക്രൂര മര്‍ദനം. മുസ്ലീം സമുദായാംഗമായ യുവാവ് സുഹൃത്തായ യുവതിയെ കാണുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ പോയ സമയത്ത് ഇതേ പ്രദേശത്തു താമസിക്കുന്ന അക്രമികള്‍ യുവാവിനെ പിന്തുടരുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അക്രമികള്‍ തന്നെ ചിത്രീകരിച്ച വീഡിയോ പുറത്തു വന്നതോടെയാണ് സംഭവത്തെ കുറിച്ച് പുറംലോകമറിയുന്നത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തനിക്ക് യുവതിയെ അറിയാമെന്ന് യുവാവ് പറയുന്നെങ്കിലും അക്രമികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഹിന്ദുവായ പെണ്‍കുട്ടിയുമായി നിനക്ക് എന്ത് ബന്ധമാണെന്നും നിന്നെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കായില്ലെങ്കില്‍ ഞങ്ങളുടെ പേരുകള്‍ മാറ്റുമെന്നും വീഡിയോയിലൂടെ അക്രമികള്‍ പറയുന്നുണ്ട്.

അതേസമയം യുവതിയുടെ നല്ല സുഹൃത്താണ് താനെന്നും ദീര്‍ഘനാളുകള്‍ക്ക് ശേഷം അവരെ കാണാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാണെന്നും തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button