കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് നിരക്കാത്തത് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങല്‍ ദുഃഖകരമെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും പറഞ്ഞിരുന്നു. എന്നെ ഞാനാക്കിയ കോടതിയോട് അങ്ങനെ ചെയ്യില്ലെന്നും കോടതിയെ വിലയിടിച്ച് കാണാന്‍ ശ്രമിച്ചാല്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
അല്‍പ്പന്‍മാര്‍ കോടതിയെ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണമെന്നും അത്തരക്കാര്‍ക്കെതിരെ പറായന്‍ ഉള്ളത് പറയുമെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെമാല്‍ പാഷയുടെ പേരെടുത്ത് പറയാതെയായിരുന്നു ജസ്റ്റിസ് രവീന്ദ്രന്റെ വിമര്‍ശനം.
സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് രംഗത്തെത്തിയത്.
Leave a Comment