തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 28വരെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ 30-ാം തീയതി വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും അഗ്നിശമന സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
also read: കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി കഴിഞ്ഞു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നടപടിയെടുക്കും. പുഴകളിലും വെള്ളക്കെട്ടിലും ജനങ്ങള്‍ ഇറങ്ങരുത്, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകള്‍ക്കരികെ വാഹനങ്ങള്‍ നിര്‍ത്തരുത്, മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകളും അതോറിറ്റി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
Post Your Comments