കണ്ണൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് രണ്ട് വീടുകൾ തകർന്നു. തായിനേരി, അന്നൂര്‍, വെള്ളൂര്‍, കരിവെള്ളൂര്‍, പയ്യന്നൂര്‍, എന്നിവിടങ്ങളില്‍ മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.
ALSO READ: കനത്ത കാറ്റും മഴയും : 15 വീടുകള്‍ നിലംപൊത്തി
കരിവെള്ളൂര്‍ ദേശീയപാതയില്‍ റോഡിലേക്കു വീണ മരത്തില്‍ ഇടിച്ചുകയറി കാര്‍ തകര്‍ന്നു. തളിപ്പറമ്പിൽ നിന്നും മംഗലാപുരം ആശുപത്രിയിലേക്കു പോയ പൂത്തലത്ത് സുരേഷിന്റെ കാറാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
Post Your Comments