ജുവൈനല്‍ ജയിലിലുണ്ടായ കലാപത്തില്‍ ഒൻപത് പേര് കൊല്ലപ്പെട്ടു. സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അന്തേവാസികള്‍ കിടക്കക്ക് തീയിടുകയായിരുന്നു. തീ ജയിലിനുള്ളില്‍ ആളിപടര്ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്. ബ്രസീലിലെ ഗോയന്സ നഗരത്തിലെ ജുവൈനല്‍ ജയിലിലാണ് സംഭവം.
ALSO READ: കാറപകടത്തില്‍ പ്രമുഖ നടി കൊല്ലപ്പെട്ടു
ജയിലിലെ ചില കുട്ടികളെ ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് അധികൃതര്‍ മാറ്റാനൊരുങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ജയിലില്‍ 50 പേരെ മാത്രം പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളു. പക്ഷേ 80 മുതല്‍ 90 കുട്ടികളെ വരെ ഇവിടെ പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments